My Blog List

Sunday, April 3, 2011

നെല്ലിക്കുത്ത്‌ ഇസ്‌മയില്‍ മുസ്ല്യാര്‍ (72) അന്തരിച്ചു

മലപ്പുറം: ഇസ്ലാമിക പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്‌ പ്രസിഡന്റും ഗ്രന്ഥകര്‍ത്താവുമായ നെല്ലിക്കുത്ത്‌ എം.കെ. ഇസ്‌മായില്‍ മുസ്ല്യാര്‍ (72) അന്തരിച്ചു. ഖബറടക്കം ഇന്നു രാവിലെ പത്തിനു നെല്ലിക്കുത്ത്‌ പഴയ ജുമാമസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍.

കാരന്തൂര്‍ മര്‍ക്കസ്‌ ശരീഅത്ത്‌ കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍, മലപ്പുറം ജില്ലാ സംയുക്‌ത ഖാസി, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ പ്രസിഡന്റ്‌, മഞ്ചേരി ജാമിഅ ഹികമിയ്യ സ്‌ഥാപനങ്ങളുടെ പ്രസിഡന്റ്‌ എന്നീ സ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം.

പൊന്നാനി പണ്ഡിത കുടുംബത്തിലെ മുസ്ല്യാരകത്ത്‌ അഹമ്മദ്‌ മുസ്ല്യാരുടെയും മറിയം ബീവിയുടെയും മകനായി 1939 ലായിരുന്നു ജനനം. നെല്ലിക്കുത്തിലെ സ്വലാഹുദ്ദീന്‍ മദ്രസയിലായിരുന്നു പ്രാഥമിക പഠനം. 12-ാം വയസില്‍ നിലമ്പൂര്‍ ചന്തക്കുന്നില്‍ ആദ്യമായി ദര്‍സില്‍ ചേര്‍ന്നു. മഞ്ചേരി അബ്‌ദുര്‍റഹ്‌മാന്‍ മുസ്ല്യാര്‍, അബ്‌ദുര്‍റഹ്‌മാന്‍ ഫള്‌ഫരി(കുട്ടി)മുസ്ല്യാര്‍, നെല്ലിക്കുത്ത്‌ കോട്ടക്കുത്ത്‌ കുഞ്ഞസ്സന്‍ ഹാജി, വള്ളുവങ്ങാട്‌ ബാപ്പു മുസ്ല്യാര്‍, കാട്ടുകണ്ടന്‍ കുഞ്ഞഹമ്മദ്‌ മുസ്ല്യാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്‍മാരാണ്‌. 1962-ല്‍ ദേവ്‌ബന്ദ്‌ ദാറുല്‍ ഉലൂമില്‍ ഉപരിപഠനത്തിനു ചേര്‍ന്ന അദ്ദേഹം 64-ല്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്‌ഥമാക്കി.

നന്തി ദാറുസ്സലാം അറബിക്‌ കോളജില്‍ അഞ്ചു വര്‍ഷത്തോളം വൈസ്‌ പ്രിന്‍സിപ്പലായും ആലത്തൂര്‍പടി, കാവനൂര്‍, അരിമ്പ്ര, പുല്ലാര, പൊടിയാട്‌ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം മുദരിസായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

മിര്‍ഖാതുല്‍ മിശ്‌കാത്‌, തൗഹീദ്‌ ഒരു സമഗ്രപഠനം, മതങ്ങളിലൂടെ ഒരു പഠനപര്യടനം, മദ്‌ഹബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകള്‍, ഇസ്ലാമിക സാമ്പത്തിക വ്യവസ്‌ഥ, ജുമുഅ ഒരു പഠനം, അഖാഇദുസ്സുന്ന, ഫിഖ്‌ഹുസ്സുന്ന തുടങ്ങി അറബി-മലയാള ഭാഷകളിലായി നൂറോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്‌. ജംഉല്‍ ജവാമിഅ്‌, ജലാലൈനി, തസ്രീഹുല്‍ മന്‍ദ്വിഖ്‌ എന്നീ അറബി ഗ്രന്ഥങ്ങള്‍ക്കു വ്യാഖ്യാനങ്ങളും എഴുതിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകള്‍ക്ക്‌ ഇമാം ഗസ്സാലി അവാര്‍ഡ്‌, ഇമാം നവവി, മഖ്‌ദൂം അവാര്‍ഡ്‌ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ: ഹലീമ. മക്കള്‍: അബ്‌ദുല്‍ ജബ്ബാര്‍ (നെല്ലിക്കുത്ത്‌ ബുക്ക്‌ സ്‌റ്റാള്‍ മഞ്ചേരി), അബൂബക്കര്‍ (നെല്ലിക്കുത്ത്‌ ബുക്ക്‌ ഹൗസ്‌ മഞ്ചേരി), ഉമറുല്‍ ഫാറൂഖ്‌ സഖാഫി (കാരക്കുന്ന്‌ അല്‍ഫലാഹ്‌ ഇസ്ലാമിക്‌ സെന്റര്‍ മുദരിസ്‌), മറിയം, ഖദീജ, ആഇശ, ഫാത്വിമ. മരുമക്കള്‍: അബ്‌ദുല്‍ അസീസ്‌ സഖാഫി വെള്ളയൂര്‍, ഏലംകുളം അബ്‌ദുര്‍റശീദ്‌ സഖാഫി, കുഞ്ഞിമുഹമ്മദ്‌ ദാരിമി, മുഹമ്മദ്‌ ഖാസിമി, സുബൈദ, ജംഷീറ. നസീറ.

http://mangalam.com/index.php?page=detail&nid=411271&lang=malayalam

ആദര്‍ശ വഴിയിലെ ആയിരങ്ങളുടെ ഗുരു

സുന്നി കൈരളിയുടെ ആദര്‍ശ പോരാട്ടത്തില്‍ എം കെ ഇസ്മായീല്‍ മുസ് ലിയാരുടെ നാമം വിസ്മരിച്ച് നവ സുന്നി കേരളത്തിനു മറ്റൊരു ചരിത്രം എഴുതാനില്ല..മര്‍കസിലെ ആയിരങ്ങളുടെ പ്രാര്‍ത്ഥന തന്നെ ആ മഹാഗുരുവിനു നിത്യ തണലാകും, ഇന്നു നാം കാണുന്ന യുവ പണ്ഡിതരുടെ നിര ശൈഖുനായുടെ വിജ്ഞാന മധു നുകരാത്തവര്‍ വിരളമായിരിക്കും. പേരോട് ഉസ്താദിനെ പോലെ ആയിരങ്ങള്‍ക്ക് ആദര്‍ശ വായനയില്‍ കരുത്തു പകര്‍ന്നത് മഹാനവര്‍കളുടെ ധിഷാണാപരമായ പാണ്ഡിത്യവും നവ ശൈലിയുമാണ്. മത താരതമ്യ പഠനത്തില്‍ മലയാളത്തില്‍ ഇന്നു കാണുന്ന രചനകള്‍ക്കെല്ലാം ശക്തി പകര്‍ന്നത് നെല്ലിക്കുത്ത് ഉസ്താദിന്റെ മുന്‍കാല രചനകളാണ്.
അറബി വ്യാകരണം, കര്‍മശാസ്ത്രം തുടങ്ങിയ മേഖലകളിലും ഖുര്‍ആന്‍- ഹദീസ് അടിസ്ഥാനമാക്കിയും ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങള്‍ രചിട്ടുണ്ട്. സമസ്ത കേന്ദ്ര മുശാവറ അംഗം, ഫത്‌വ ബോര്‍ഡംഗം, സമസ്ത മലപ്പുറം ജില്ലാ പ്രസിഡന്റ്, കോഴിക്കോട് മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍, പാപ്പിനിപ്പാറ ഹികമിയ്യ കമ്മിറ്റി പ്രസിഡന്റ്, കൊയിലാണ്ടി നന്തി ദാറുസ്സലാം അറബിക് കോളജ് വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അരിമ്പ്ര, പുല്ലാര, പൊടിയാട് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായും സേവനമനുഷ്ഠിച്ചു. http://www.sunnionlinenews.com/index.php?option=com_content&view=article&id=684:2011-04-03-16-39-36&catid=110:our-leaders&Itemid=531

തസ്ബീഹിന്റെ മന്ത്രധ്വനികള്‍ നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്ന ആത്മീയ അന്തരീക്ഷത്തില്‍ ശൈഖുനക്ക് വിട
നെല്ലിക്കുത്ത്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മലപ്പുറം ജില്ലാ സംയുക്ത ഖാസിയുമായ ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് എം കെ ഇസ്മാഈല്‍ മുസ്ലിയാരുടെ ഭൗതിക ശരീരം തന്റെ ജന്മനാടായ നെല്ലിക്കുത്തില്‍ ഉസ്താദ് തന്നെ നിര്‍മ്മിച്ച മഖ്ദൂമി മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നെല്ലിക്കുത്ത് ഉസ്താദിന്റെ മരണവിവരമറിഞ്ഞ് മലപ്പുറത്തെ നെല്ലിക്കുത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം മുതല്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. ആദര്‍ശ പടനായകനെ ഒരു നോക്കുകാണാന്‍ സുന്നീ ജനലക്ഷങ്ങള്‍ക്കു പുറമെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങൡലെയും നിരവധി നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നെല്ലിക്കുത്ത് ഉസ്താദിന്റെ വിയോഗ നിമിഷം മുതല്‍ ഖബറടക്കം വരെ മുഴുവന്‍ ചടങ്ങുകള്‍ക്കും നേതൃത്വം വഹിച്ചു. രാവിലെ എട്ടുമണിക്ക് ഖമറുല്‍ ഉലമയുടെ നേതൃത്വത്തില്‍ മയ്യിത്ത് നിസ്‌കരിച്ചു. തുടര്‍ന്ന് പതിനഞ്ചോളം ജമാഅത്തുകള്‍ പ്രഗത്ഭ പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും നേതൃത്വത്തില്‍ നടന്നു. ഞായറാഴ്ച രാവിലെ 10.10 മണി ആയപ്പോഴേക്കും മയ്യിത്ത് ഖബറടക്ക ചടങ്ങുകള്‍ക്ക് തുടക്കമായി.
പേരോട് അബ്ദുല്‍ റഹ്്മാന്‍ സഖാഫിയുടെ ഹൃസ്വ അനുശോചന പ്രഭാഷണത്തിനു ശേഷം യാസീന്‍ പാരായണം ആരംഭിച്ചു.
ശൈഖുന ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്ന തന്‍ഖെ വീടിനുസമീപം ശൈഖുനയുടെ തന്നെ നേതൃത്വത്തില്‍ പണികഴിപ്പിച്ച നിസ്‌കാര പള്ളിയുടെ സമീപമാണ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാരുടെ മഖ്ബറ. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ശൈഖുനാ ഇസ്മാഈല്‍ മുസ്ലിയാര്‍ക്ക് വലിയൊരു ഗ്രന്ഥശേഖരം തന്നെയുണ്ട്. അവയെല്ലാം സൂക്ഷിച്ചിരിക്കുന്ന ലൈബ്രറിക്കു സമീപമാണ് അന്ത്യവിശ്രമമെന്നതും ശ്രേേദ്ധയമാണ്.
ഖമറുല്‍ ഉലമ തുടങ്ങി നിരവധി പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10.20ന് ആദര്‍ശ കേരളത്തിന്റെ നിസ്തുല വ്യക്തിത്വമായ നെല്ലിക്കുത്ത് ഉസ്താദിന്റെ ജനാസ ഖബറിലേക്ക്... തസ്ബീഹിന്റെ മന്ത്രധ്വനികള്‍ നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്ന ആത്മീയ അന്തരീക്ഷത്തില്‍ ശൈഖുനക്ക് വിട...

No comments:

Post a Comment